Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highly Qualified Candidates

പി​എ​സ്‌​സി​യി​ലെ അ​ഞ്ച് ഒ​ഴി​വ് ; ഉ​ന്ന​ത​ യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്രം നി​യ​മി​ക്ക​ണ​മെ​ന്നു നി​വേ​ദ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ൽ അ​​​​ഞ്ച് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​ഴി​​​​വി​​​​ൽ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രെ മാ​​​​ത്ര​​​​മേ നി​​​​യ​​​​മി​​​​ക്കാ​​​​വൂ എ​​​​ന്നും ഭീ​​​​മ​​​​മാ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ ഘ​​​​ട​​​​ന പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു വ​​​​ർ​​​​ഷ​​​​മാ​​​​യി എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ മാ​​​​ത്രം പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ അ​​​​ഞ്ച് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ കൂ​​​​ടി പു​​​​തു​​​​താ​​​​യി നി​​​​യ​​​​മി​​​​ത​​​​രാ​​​​കും.

ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​രം ഒ​​​​ഴി​​​​യു​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​മു​​​​ന്പ് ര​​​​ണ്ടു​​​​പേ​​​​രെ പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തെ​​​​ങ്കി​​​​ലും സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.

ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​ക്കാ​​​​ൾ ശ​​​​ന്പ​​​​ളം പ​​​​റ്റു​​​​ന്ന പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി വി​​​​സി​​​​മാ​​​​രു​​​​ടേ​​​​തി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രെ മാ​​​​ത്ര​​​​മേ നി​​​​യ​​​​മി​​​​ക്കു​​​​വാ​​​​ൻ പാ​​​​ടു​​​​ള്ളൂവെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​ഞ്ച് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ങ്ങു​​​​ന്നു​​​​വെ​​​​ന്നു കഴി​​​​ഞ്ഞ ദി​​​​വ​​​​സം ദീ​​​​പി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ മൂ​​​​ന്നെ​​​​ണ്ണം കോ​​​​ണ്‍​ഗ്ര​​​​സും ര​​​​ണ്ടെ​​​​ണ്ണം മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യി പ​​​​ങ്കി​​​​ടാ​​​​നാ​​​​ണു സാ​​​​ധ്യത.

Latest News

Corehub Up